മൂന്നാം സീറ്റെന്ന ആവശ്യത്തിൽ പിടിമുറുക്കാൻ മുസ്ലിംലീഗിന്റെ തീരുമാനം.ഈ മാസം പത്താം തീയതി ചേരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗത്തിൽ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് മുസ്ലിംലീഗിന്റെ നീക്കങ്ങൾ. വയനാട്, വടകര, കാസർകോട് ,പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ഒന്ന് ആവശ്യപ്പെടാനാണ് യോഗം കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.കെ എം മാണിക്ക് രണ്ടാം സീറ്റെങ്കിൽ ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുസ്ലിം ലീഗ്.അതേസമയം വിഷയത്തിൽ നേതൃത്വത്തിന് തണുപ്പൻ സമീപനമാണ് എന്ന വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.മൂന്നാം സീറ്റെന്ന ആവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് അവകാശപ്പെടാൻ വഴിയൊരുക്കുമെന്നാണ് ലീഗിൻറെ വിലയിരുത്തൽ.